Sunday, June 27, 2010

രാത്രി

രാത്രിയുടെ നിശബ്ദത
എനിക്ക് ഇഷ്ടമാണ്
നി ശ്വസിക്കുന്നത്,നിന്‍റെ ഹൃദയമിടിക്കുന്നത്
എനിക്ക് കേള്‍ക്കാം..

ഭാവന

എന്‍റെ ഭാവനകളെല്ലാം
സത്യമായിട്ടുണ്ട്..
ഏറ്റവും സുന്ദരമായ ഭാവന
നീയായിരുന്നു...

പാതിരാത്രി

പാതിരാത്രിയിലും
എനിക്ക് ഉറങ്ങാന്‍ തോന്നുന്നില്ല
നിന്നെ ഓര്‍ത്ത് ഇരിക്കാനാണ് ഇഷ്ടം.,
സ്വപ്നങ്ങളില്‍ നി വരാറില്ലല്ലോ....

സാന്നിധ്യം

നി അടുത്ത് ഉണ്ടാവുമ്പോള്‍
മനസ്സില്‍ ഒരു ചിന്തയും ഇല്ല.
അടുത്ത് ഇല്ലാത്തപ്പോള്‍
ചിന്ത,നിന്നെ പറ്റി മാത്രം..

മൗനം

നിന്‍റെ സംസാരത്തില്‍ നിന്ന്
അറിഞ്ഞതിനെക്കളും
നിന്‍റെ മൗനത്തില്‍ നിന്ന്
നിന്നെ ഞാനറിഞ്ഞു...

Sunday, January 31, 2010

സ്കാര്‍ലിറ്റ്...

അഞ്ച് വര്‍ഷം മുന്‍പ് sherlock holmes ന്‍റെ സ്കാര്‍ലിറ്റ് വായിച്ചപ്പോള്‍ അതില്‍ Holmes പറഞ്ഞ ഒരു കാര്യം ഞാന്‍ എഴുതി വച്ചിരുന്നു...ഈയടുത്ത് ഞാന്‍ എഴുതികൂട്ടിയ വളരെ കുറച്ചു സൃഷ്ടടികളുടെ നടുവില്‍ നിന്നും കിട്ടിയതാണ് ഇത്...ഇത് ഇപ്പൊ വായിച്ചപ്പോള്‍ എനിക്ക് ചിലത് തോന്നി...നമ്മള്‍ ബുക്സ് വായിച്ചു ജീവിതം തീര്‍ക്കരുത്..വായിച്ച ഒരൊറ്റ ബൂക്സിലെയും message പലര്‍ക്കും പലപ്പോഴും മനസിലായിട്ടുണ്ടാവില്ല...നന്നായി ജീവിക്കാന്‍ വേണ്ടി ആവണം ബുക്സ് വായിക്കുന്നത്;അല്ലാതെ നന്നായി വായിക്കാന്‍ വേണ്ടി ജീവിക്കരുത്...
ഇതാണ് ഞാന്‍ അന്നു എഴുതിവച്ചത്...
"chapter:കുറ്റാന്വേഷണ ശാസ്ത്രം
sherlock holmes:"മനുഷ്യന്‍റെ തലച്ചോറ് പ്രാതമികാവസ്ഥയില്‍ ഒഴിഞ്ഞ അറ ആയിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.നിങ്ങള്‍ക്ക് ആവശ്യമായത്ര സാമഗ്രികളെ അതില്‍ സംഭരിക്കാവു.ഒരു വിഡ്ഢി കണ്ണില്‍കണ്ടതെല്ലാം വാരി വലിച്ചു നിറക്കുന്നു.അതുകൊണ്ട് തനിക്കാവശ്യമുള്ള വിജ്ഞാനം അക്കുട്ടത്തില്‍ ഞെരുങ്ങി പോകുന്നു.അല്ലെങ്കില്‍ അവയെല്ലാം കുഴഞ്ഞു മറഞ്ഞു കിടക്കുന്നു.അപ്പോള്‍ ആവശ്യമുള്ളത് എടുക്കാന്‍ വിഷമിക്കും.വിദഗ്ദനായ ഒരു ജോലിക്കാരന്‍ തന്‍റെ തലയില്‍ ആവശ്യമുള്ളത് മാത്രം സൂക്ഷിക്കാന്‍ ശ്രദ്ധിക്കും;തന്‍റെ ജോലിക്കവശ്യമായവ ശേഖരിച്ചു അടുക്കിലും ചിട്ടയിലും സംരക്ഷിക്കും.ആ അറ ആവശ്യാനുസരണം വികസിപ്പിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല.അറിവ് കൂടുമ്പോള്‍ പഠിച്ചു വച്ചത് ചിലതെല്ലാം മറക്കേണ്ട ഘട്ടവും ഉണ്ടാവും.അതുകൊണ്ട് ഉപയോഗമുള്ളതിനെ ഉപയോഗ ശൂന്യമായത് തട്ടി മാറ്റാതിരിക്കാന്‍ പ്രത്യേഗം ശ്രദ്ധിക്കണം.."
വാല്‍ക്കഷ്ണം:ഇപ്പൊ എന്നെ വിമര്‍ശിക്കാന്‍ തോന്നുന്നുണ്ടാവും അല്ലെ...